Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Police For Not Allowing

മുത്തശിയുടെ സംസ്കാരചടങ്ങിൽ പങ്കെടുക്കാൻ അനുവദിച്ചില്ല; പൊലിസിനെതിരേ ദിപ്കെയുടെ കുടുംബം

ന്യൂ​​​ഡ​​​ൽ​​​ഹി: സി​​​ജെ​​​പി സ്ഥാ​​​പ​​​ക​​​ൻ അ​​​ഭി​​​ജീത് ദി​​​പ്കെ​​​യു​​​ടെ മോ​​​ച​​​നം ഡ​​​ൽ​​​ഹി പൊ​​​ലി​​​സ് മ​​​നഃ​​​പൂ​​​ർ​​​വം വൈ​​​കി​​​ച്ചെ​​​ന്ന് കു​​​ടും​​​ബ​​​ത്തി​​​ന്‍റെ ആ​​​രോ​​​പ​​​ണം. മു​​​ത്ത​​​ശി​​യു​​​ടെ സം​​​സ്കാ​​​ര ച​​​ട​​​ങ്ങു​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ അ​​​നു​​​മ​​​തി തേ​​​ടി ആ​​​വ​​​ർ​​​ത്തി​​​ച്ച് അ​​​പേ​​​ക്ഷി​​​ച്ചി​​​ട്ടും പൊ​​​ലി​​​സ് ത​​​യാ​​​റാ​​​യി​​​ല്ലെ​​​ന്നും വൈ​​​കി മോ​​​ചി​​​പ്പി​​​ച്ച​​​തി​​​നാ​​​ൽ മു​​​ത്ത​​​ശി​​​യു​​​ടെ സം​​​സ്കാ​​​രച്ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ അ​​​ഭി​​​ജീത് ദി​​​പ്കെ​​​ക്ക് സാ​​​ധി​​​ച്ചി​​​ല്ലെ​​​ന്നും കു​​​ടും​​​ബം ആ​​​രോ​​​പി​​​ച്ചു.

അ​​​ഭി​​​ജീത്തിന്‍റെ മു​​​ത്ത​​ശി സാ​​​വ​​​ത്രി​​​ബാ​​യ് ശ​​​ങ്ക​​​ർ​​​റാ​​​വു ദി​​​പ്കെ (85) വാ​​​ർ​​​ധ​​​ക്യ​​​സ​​​ഹ​​​ജ​​​മാ​​​യ അ​​​സു​​​ഖ​​​ങ്ങ​​​ളെ​​​തു​​​ട​​​ർ​​​ന്ന് ശ​​​നി​​​യാ​​​ഴ്ച മ​​​ഹാ​​​രാ​​​ക്ഷ്‌​​​ട്ര​​​യി​​​ലെ ഹിം​​​ഗോ​​​ളി ജി​​​ല്ല​​​യി​​​ലെ വ​​സ​​തി​​യി​​ലാ​​ണ് അ​​ന്ത​​രി​​ച്ച​​​ത്. ഞാ​​​യ​​​റാ​​​ഴ്ച രാ​​​വി​​​ലെ​​​യാ​​​ണു സം​​​സ്കാ​​​ര​​ച്ച​​​ട​​​ങ്ങു​​​ക​​​ൾ ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രു​​​ന്ന​​​ത്.

അ​​​ഭി​​​ജീത്തിനു വേ​​​ണ്ടി കാ​​​ത്തി​​​രു​​​ന്നെ​​​ങ്കി​​​ലും ക​​​സ്റ്റ​​​ഡി​​​യി​​​ൽ നി​​​ന്ന് വി​​​ട്ടു​​​കി​​​ട്ടാ​​​ൻ ഏ​​​റെ വൈ​​​കി​​​യെ​​​ന്ന് ഇ​​​ള​​​യ​​​ച്ഛ​​​ൻ വി​​​ലാ​​​സ് ദി​​​പ്കെ പ​​​റ​​​ഞ്ഞു. മു​​​ത്ത​​​ശി​​​യു​​​ടെ ചി​​​താ​​​ഭ​​​സ്മം നി​​​മ​​​ജ്ജ​​​നം ചെ​​​യ്യു​​​ന്ന ച​​​ട​​​ങ്ങി​​​ലെ​​​ങ്കി​​​ലും ദി​​​പ്കെ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​വ​​ശ്യ​​പ്പെ​​ട്ടു.

അ​​​തേ​​​സ​​​മ​​​യം, കു​​​ടും​​​ബ​​​ത്തി​​​ന്‍റെ ആ​​​രോ​​​പ​​​ണം ത​​​ള്ളി ഡ​​​ൽ​​​ഹി പൊ​​​ലി​​​സ് രം​​​ഗ​​​ത്തെ​​​ത്തി. വി​​​യോ​​​ഗ​​​വാ​​​ർ​​​ത്ത അ​​​ഭി​​​ജി​​​തി​​​നെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നെ​​​ന്നും നാ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങാ​​​നു​​​ള്ള എ​​​ല്ലാ സൗ​​​ക​​​ര്യ​​​ങ്ങ​​​ളും വാ​​​ഗ്ദാ​​​നം ചെ​​​യ്തി​​​രു​​​ന്നെ​​​ന്നും എ​​​ന്നാ​​​ൽ അ​​​ദ്ദേ​​​ഹം അ​​​തു നി​​​ര​​​സി​​​ച്ചെ​​​ന്നും ഡ​​​ൽ​​​ഹി പൊ​​​ലി​​​സ് പ​​റ​​യു​​ന്നു.

Latest News

Corehub Up